ഫുൾ പവറിൽ മമ്മൂക്ക,, വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്, ആദ്യം മോഹൻലാലിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം

ഏഴ് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ചേരും. ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി ഹൈദരാബാദിലെത്തും.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം. ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയില്‍ കൂട്ടുനിന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും നന്ദിയെന്ന് ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

Be the first to comment

Leave a Reply

Your email address will not be published.


*