
ശബരിമലയിലെ സ്വർണപ്പാളികൾ പുനസ്ഥാപിക്കാൻ അനുമതി നൽകി ഹൈക്കോടതി. ശ്രീക്കോവിലിന്റെ വാതിലുള്ള അറ്റകുറ്റപണി നടത്താനും നിർദേശം. എക്സിക്യൂട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലാവും അറ്റകുറ്റപ്പണി നടത്തുക. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിശദ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു.
സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം. രജിസ്റ്ററുകൾ സൂക്ഷിക്കാത്തത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ച അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രം കേന്ദ്രികരിച്ച് ആവരുത് അന്വേഷണമെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്ങ് റൂം പരിശോധിക്കാൻ റിട്ടയർഡ് ജില്ല ജഡ്ജിയെ ചുമതലപ്പെടുത്തി.
രജിസ്ട്രറുകൾ കൃത്യമായി സൂക്ഷിക്കാത്തത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സ്ട്രോങ്ങ് റൂമിൽ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്തിൽ പരിശോധന നടത്തി കണക്ക് തിട്ടപ്പെടുത്തണം. വിലപ്പെടിപിപുള്ള വസ്തുക്കൾ എല്ലാം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫിസർ കോടതിയിൽ ഹാജരായി.
വിജിലൻസ് സെക്യൂരിറ്റി ഓഫിസർ 2013,2019 ലുള്ള ദ്വാരപ്പാലക ഫോട്ടോകൾ ഹാജരാക്കി. സ്ട്രോങ്ങ് റൂമിൽ വേറെ ദ്വാരപാലക സ്വർണ്ണപാളികൾ കണ്ടെത്താനായില്ല. ശബരിമലയിലെ സ്ട്രോങ്ങ് റൂം രജിസ്ട്രിയിൽ ദ്വാരപാലക സ്വർണ്ണപാളികൾ പീഠങ്ങൾ രേഖപ്പെടുത്തിയില്ല. പീഠങ്ങൾ കണ്ടെത്തിയ കാര്യം വിജിലൻസ് സെക്യൂരിറ്റി ഓഫിസർ അറിയിച്ചു.
പീഠങ്ങൾ എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ എത്തി എന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 2019 ലെ സന്നിധാനത്തെ സ്വർണം പൂശലുമായി രജിസ്റ്റർ കണ്ടെത്താനായില്ല എന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Be the first to comment