
ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാൽ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമിൽ പുതുതായി അവതരിപ്പിച്ച മാറ്റം.
പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കൾക്കും ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്യാൻ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി ലൈവ് ചെയ്യാൻ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ പറ്റുമായിരുന്നു.
പക്ഷെ പല ചെറിയ ക്രിയേറ്റർമാരേയും,ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകൾക്കും ഈ അപ്ഡേഷൻ ബാധിക്കും.അതിനാൽ തന്നെ ഒരു സമ്മിശ്ര അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഈ മാറ്റത്തിനെ ചുറ്റിപ്പറ്റി വരുന്നത്.പക്ഷെ ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല.






Be the first to comment