
ലിവർപൂൾ : ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് ലിവർപൂളിലെ എസിസി അരീനയിൽ തുടക്കമായി. ദേശീയ സമ്മേളനത്തിൽ യുകെയിലെ ആദ്യത്തെ മലയാളി എംപിയായ സോജൻ ജോസഫ്, ബേസിങ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, നോർത്ത് ലണ്ടനിലെ ഫിഞ്ചിലിയിൽ നിന്നുള്ള അജിത് ദാസ്, മുൻ ക്രോയ്ഡോൺ മേയർ മഞ്ജു ഷാഹുൽ ഹമീദ്, മുൻ ന്യൂഹാം കൗൺസിലർ സുഗതൻ തെക്കേപുര, ലിവർപൂളിൽ നിന്നുള്ള പ്രിയ ലാൽ, ഇപ്സ്വിച്ചിൽ നിന്നുള്ള ജയ മേരി ജോസ് ഉൾപ്പെടെയുള്ള മലയാളികളും നാല് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ആരംഭിച്ച ദേശീയ സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.
പ്രധാനമന്ത്രിയും ലേബർ പാർട്ടി ലീഡറുമായ കിയേർ സ്റ്റാമെർ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ലോകം കാതോർക്കുന്ന പ്രഖ്യാപനങ്ങൾക്ക് ദേശീയ സമ്മേളനം വേദിയാകും. നൂറോളം ഫ്രിഞ്ച് യോഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ നേരിട്ട് സംഘടിപ്പിക്കുന്ന അത്താഴവിരുന്നുകളും സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മലയാളി പ്രതിനിധികൾ പറഞ്ഞു.
Be the first to comment