സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂക്ക..സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിൽ;ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക്

സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂക്ക. സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഹൈദരാബാദിലെ സെറ്റിലേക്ക് മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടത് നിര്‍മാതാവ് ആന്റോ ജോസഫാണ്.

”ഒക്ടോബര്‍ ഒന്നാം തിയ്യതി മഹേഷ് നാരായണന്റെ സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂക്ക ജോയിന്‍ ചെയ്യും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ലൊക്കേഷനിലേക്ക് എത്തുന്നത്. ഇതിന് മുമ്പ് മമ്മൂക്ക വരുന്നു, വന്നു കൊണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളൊക്കെയും വ്യജമാണ്.” പിഷാരടി പറയുന്നു.

”യഥാര്‍ത്ഥത്തില്‍ ഒന്നാം തിയ്യതി അദ്ദേഹം ഹൈദരാബാദില്‍ ജോയിന്‍ ചെയ്യും. അവിടെ നിന്നും യുകെയിലേക്ക് പോകും. അവിടെയാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. അതുകഴിഞ്ഞായിരിക്കും ഒരുപക്ഷെ കേരളത്തിലേക്ക് എത്തുക. അദ്ദേഹം തിരിച്ചുവരുന്നു എന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര ഒക്കെയുള്ള മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ താമസമില്ലാതെ വരും” എന്നും പിഷാരടി പറയുന്നുണ്ട്.

‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും’ എന്നായിരുന്നു ആന്റോ ജോസഫിന്റെ കുറിപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*