വെള്ളിയാഴ്ചയും(ഒക്- 3) ശനിയാഴ്ചയും(ഒക്- 4) ബ്രിട്ടനിൽ ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശരത്കാലത്തിലെ ആദ്യത്തെ കൊടുങ്കാറ്റയാ ആമി, യുകെയുടെ വടക്കൻ, പടിഞ്ഞാറൻ മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറീയിച്ചു.
ഇന്ന് ( ഒക്- 2)വൈകുന്നേരം 5 മണി മുതൽ നാളെ അവസാനം വരെ പടിഞ്ഞാറൻ സ്കോട്ട്ലൻഡിൽ 31 മണിക്കൂർ യെല്ലോ അലെർട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അതിനുശേഷം സ്റ്റോം ആമി ഔദ്യോഗികമായി എത്തും. വെള്ളിയാഴ്ച ഉച്ച മുതൽ അർദ്ധരാത്രി വരെ 12 മണിക്കൂർ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും സമാനമായ പ്രദേശത്ത് നിലവിലുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ കാറ്റിനുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ.
വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ശനിയാഴ്ച അവസാനം വരെ സ്കോട്ട്ലൻഡ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിൽ 30 മണിക്കൂർ യെല്ലോ അലെർട് മുന്നറിയിപ്പ് നിലനിൽക്കും. വടക്കൻ അയർലൻഡിൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശനിയാഴ്ച രാവിലെ 6 മണി വരെ 14 മണിക്കൂർ പ്രത്യേക കാറ്റ് മുന്നറിയിപ്പ് നിലനിൽക്കും.
ആദ്യ മഴ മുന്നറിയിപ്പിന്റെ സമയത്ത്, വെള്ളപ്പൊക്കം മൂലം പ്രദേശങ്ങൾ ‘റോഡുകളിലോ മണ്ണിടിച്ചിലിലോ ഒറ്റപ്പെട്ടേക്കാം’ എന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്ര രാജകുമാരൻ (65) യോർക്ക് പ്രഭു എന്നതുൾപ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിച്ചു. യുഎസ് ലൈംഗിക കുറ്റവാളി ജെഫി എക്സ്റ്റനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽ പെട്ട ആൻഡ്രൂ രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് പദവികൾ ഉപേക്ഷിക്കുന്നതെന്ന് അറിയിച്ചു. ചാൾസ് രാജാവ് […]
അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം. ബ്രിട്ടനിലേക്ക് അയക്കുന്നതിന് മുൻപ് മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവുണ്ടായെന്നും ആരോപണം. മൃതദേഹം മാറിയതോടെ ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബ്രിട്ടീഷ് പൗരന്റെ കുടുംബം അറിയിച്ചു. അനാസ്ഥയിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം നടക്കുന്നതായും റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ […]
യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഋഷി സുനക് ലേബർ പാർട്ടിയെ പിന്നിലാക്കുക മാത്രമല്ല, തൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ മേൽ നിയന്ത്രണം […]
Be the first to comment