തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്. ഒപിയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. നൗഫിയയുടെ ഇടതു കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. പരുക്ക് ഗുരുതരമല്ല. നൗഫിയ നൗഷാദിൻ്റെ കയ്യിലാണ് പരുക്കേറ്റത്.
ഒപിയിൽ ഡോക്ടറെ കാണാൻ ഇരിക്കവേ ഇന്ന് രാവിലെയാണ് അപകടം നടന്നത്. മുത്തച്ഛൻ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. കൈയ്ക്ക് പരുക്കേറ്റിട്ടും ഇത് ചികിത്സിക്കാനുള്ള ക്രമീകരണം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. എക്‌സ് റേ എടുക്കാനായി മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. പുറത്ത് നിന്ന് എക്‌സ് റേ എടുത്ത് തിരികെയെത്തിയാണ് ഡോക്ടറെ കാണിക്കേണ്ടി വന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയം അടക്കമുള്ള വിഷയങ്ങളുണ്ട്.



Be the first to comment