ബീഹാർ സാക്ഷ്യം വഹിക്കുന്നത് ചരിത്രപരമായ മാറ്റങ്ങൾ; ഒരിക്കൽ കൂടി ബീഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കും: അമിത് ഷാ

എൻഡിഎ സർക്കാർ ബിഹാറിനെ ‘ജംഗിൾ രാജിൽ’ നിന്ന് മോചിപ്പിച്ച് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരിക്കൽ കൂടി ബീഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുക്കും.

ചരിത്രപരമായ വികസന മാറ്റങ്ങൾക്കാണ് നിലവിൽ ബീഹാർ സാക്ഷ്യം വഹിക്കുന്നത്. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പരാമർശം. നവംബർ 6, 11 തീയതികളിൽ പോളിംഗ് നടക്കും, വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.

“തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിന് ബീഹാറിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. മോദി ജിയുടെ നേതൃത്വത്തിൽ, എൻഡിഎ സർക്കാർ ബിഹാറിനെ ജംഗിൾ രാജിൽ നിന്ന് കരകയറ്റി വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകി,” അമിത് ഷാ എക്‌സിൽ കുറിച്ചു.

ചരിത്രപരമായ മാറ്റങ്ങൾക്ക് ബീഹാർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തവണ ബീഹാറിലെ ജനങ്ങൾ വീണ്ടും വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*