ഒമാനില്‍ കുടുംബ വിസയും കുട്ടികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിന് ഇനി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. ഈ മാസം മുതല്‍ പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്തെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം കുടുംബ വിസ പുതുക്കുന്നതിനും കുട്ടികളുടെ ഐ ഡി കാര്‍ഡ് പുതുക്കുന്നതിനും ഇനി കടമ്പകളേറെയാണ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന തീരുമാനം ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച ഊദ്യേഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളുടെ ഐ.ഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട്, വിസയുടെ പകര്‍പ്പ്, അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഹാജരാക്കണം.
പങ്കാളിയുടെ വിസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യാഭര്ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്പോര്ട്ടുകള് എന്നിവയും ഹാജരാക്കണം. ഇതിന് പുറമെ ഭര്‍ത്താവും ഭാര്യയും നേരിട്ട് ഹാജാകുകയും വേണം. ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും കൂടുതല്‍ രേഖകള്‍ ഹാജരാക്കണം. ഒറിജിനല്‍ പാസ്പോര്‍ട്ട്, പഴയ ഐഡി കാര്‍ഡ്, കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന് കോപ്പി, വിസ പുതുക്കൽ കേപ്പി എന്നിവയാണ് ഇതിനായി ഹാജരാക്കേണ്ടത്.
ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചതായി വിവരം. കോളേജുകളിൽ പ്രതിഷേധ പരിപാടികളിൽ ഭാഗമായതിന് പിന്നാലെയാണ് സർക്കാർ നടപടി എന്നാണ് വിവരം. ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാൻ […]
ന്യൂഡൽഹി: കാനഡ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നിൽക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. പ്രവർത്തനപരമായ കാരണങ്ങളാൽ […]
മസ്കറ്റ്/അൽ സുവൈഖ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര […]
Be the first to comment