കോട്ടയം: ഏറ്റുമാനൂര്‍ തെളളകത്തെ മധ്യവയസ്കയുടേത് കൊലപാതകം എന്ന് കണ്ടെത്തല്‍. ഭർത്താവ് ജോസ് (63) ആണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ സംശയം. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് തെളളകം സ്വദേശി ലീന ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട വാക്കത്തി, കറിക്കത്തി, ബ്ലേഡ് എന്നിവ കണ്ടെത്തിയിരുന്നു.
വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ലീനയുടെ മകൻ പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഏറ്റുമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ നടപടികൾക്കായി മാറ്റിയിരുന്നു. സംഭവ സമയത്ത് ഭർത്താവ് ജോസും ഇളയമകനും വീട്ടിലുണ്ടായിരുന്നു.
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ സമീപകാലത്ത് നടന്ന വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മംഗളം കോളേജ് ഭാഗത്ത് സത്യാലയം വീട്ടിൽ അജയ് രാജു (23), പേരൂർ തെള്ളകം ഭാഗത്ത് ചെറ്റുമടയിൽ വീട്ടിൽ റോഷൻ രാജേഷ് (18), അതിരമ്പുഴ മറ്റം കവല ഭാഗത്ത് […]
കോട്ടയം : തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലനടപടികൾ പൂർത്തിയായി. അൻപതിലധികം കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ലേലം പിടിച്ചു. കെട്ടിട സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന നഗരസഭയുടെ റിപ്പോർട്ട് പ്രകാരം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവോടെ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും […]
പാലാ ഈരാറ്റുപേട്ട- പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷൻ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫ് (23) ആണ് മരിച്ചത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പാലാ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് […]
Be the first to comment