വയനാട് WMO കോളജിൽ എം എസ് എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ ബാനർ ഉയർത്തിയ വിഷയം കുട്ടികൾക്ക് ഇടയിലുള്ള പ്രശ്നമാമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വിഷയം പ്രാദേശികമായി പരിഹരിക്കും. എം എസ് എഫ് പ്രവർത്തകരെ ഗൗരവം പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് പണം നഷ്ടപ്പെടുത്തിയവർ തന്നെ തിരിച്ച് നൽകണം. ഉത്തരവാദികളായ മന്ത്രി ഒ.ആർ.കേളു അടക്കമുള്ളവരിൽ നിന്ന് പണം ഈടാക്കണം. ഇത് പറയാൻ സി പി ഐഎം സംസ്ഥാന നേതാക്കൾക്ക് കഴിയില്ല. അവർ സ്വർണപ്പാളി അടിച്ച് മാറ്റുന്നവർ. തിരുട്ട് സംഘമായി സിപിഐഎം മാറുന്ന കാഴ്ചയെന്നും ഫിറോസ് വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്ങിലും ഫിറോസ് പ്രതികരിച്ചു. ശക്തിയുടെ പേരിൽ ആക്ഷേപിക്കാൻ ഗുസ്തി മൽസരമല്ല നിയമസഭയിൽ നടക്കുന്നത്. സിപിഐഎമ്മുകാർ എത്ര പിൻതിരിപ്പൻമാരാണ് എന്നാണ് ചിത്തരഞ്ൻ്റെ ഉൾപ്പെടെ പരാമർശം തെളിയിക്കുന്നത്.
ചിത്തരഞ്ജൻ എന്ന എംഎൽഎ ഇവിടെ ഉണ്ട് എന്നറിയുന്നത് ഇത്തരം വ്യത്തികെട്ട സംഭാഷണങ്ങളിലൂടെ. മുഖ്യമന്ത്രി മാപ്പ് പറയും എന്നാണ് കേരളീയ പൊതു സമൂഹം പ്രതീഷിച്ചത്. എന്നാൽ പിണറായിയുടെ പഴയകാല പരാമർശങ്ങളുടെ തുടർച്ച മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.



Be the first to comment