‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സാമ്പത്തിക ദുര്‍വ്യയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്‍ശനമുണ്ട്.

മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതിന്‍മേലാണ് ദേവസ്വം ബോര്‍ഡ് മറുപടി ചോദിച്ചത്. അതിന്മേലാണ് ദേവസ്വം ബോര്‍ഡിനോട് മറുപടി ചോദിച്ചത്. ആ ഘട്ടത്തിലാണ് ഓംബൂഡ്‌സ്മാന്‍ ചില കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചത്.

2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 10 വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ല. കണക്കുകള്‍ അംഗീകരിച്ചത് ശരിയായ രേഖകളില്ലാതെയെന്നും വിമര്‍ശനമുണ്ട്. ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്നാണ് ഓംബുസ്മാന്‍ റിപ്പോര്‍ട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍. ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

അല്‍പം പോലും സുതാര്യതയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ബോര്‍ഡില്‍ ആഴത്തില്‍ വേരൂന്നിയ വ്യവസ്ഥാപിതമായ തകരാറെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അക്കൗണ്ട് ഡിജിറ്റൈസേഷന്‍ അനിവാര്യമെന്നും ആധുനികവത്കരണത്തിന്റെ വിശദ കര്‍മ്മപദ്ധതി നല്‍കാനും ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*