‘പ്രായപരിധി നടപ്പിലാക്കിയത് പുതിയ തലമുറയ്ക്ക് വേണ്ടി; ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരുകയാണ് വേണ്ടത്’, എം എ ബേബി

പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്നു. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. അതിന്റെ ഏറ്റവും മാതൃകാപരമായ ഉദാഹരണമാണ് സഖാവ് എസ്ആർപി. പാർട്ടിക്കാർക്കായി എസ്ആർപി ഏത് സമയത്തും ലഭ്യമാണ് എം എ ബേബി പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ പാർട്ടി ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടിയിൽ നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടു നിൽക്കുകയാണ് ഉണ്ടായത്. ഇതേ സമയം തന്നെ കൊല്ലം കരുനാഗപ്പള്ളിയിൽ മറ്റൊരു പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*