പള്ളുരുത്തിഹിജാബ് വിവാദം, സ്കൂൾ മാനേജ്മെൻറ് അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ പരാതി. ബാർ കൗൺസിലിലാണ് പരാതി നൽകിയിരിക്കുന്നത്. അഡ്വക്കറ്റ് ആദർശ് ശിവദാസനാണ് പരാതി നൽകിയത്. ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിമല ബിനു പ്രവർത്തിച്ചുവെന്ന് അഡ്വ. ആദർശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്തു.. കോടതിയുടെ പരിഗണനയിലുള്ള കേസ് എന്ന പരിഗണന പോലും വിമല ബിനു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം ശിരോവസ്ത്ര വിവാദത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചു. ഹിജാബ് ധരിച്ച വിദ്യാർഥിനിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന എഇഒ / ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. സ്കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.
എന്നാൽ ഇനി സെൻ്റ് റീത്താസ് സ്കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്നും ടി.സി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കും. ഇനി ആ സ്കൂളിൽ പഠിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് മകൾ പറഞ്ഞു. മകളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നുമാണ് വിദ്യാർഥിനിയുടെ പിതാവ് അനസ് പ്രതികരിച്ചു.
വിഷയത്തിന്റെ സ്കൂൾ മാനേജ്മെന്റിനെതിരെ രൂക്ഷമായിട്ടുള്ള വിമർശനമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നയിക്കുന്നത്. കുട്ടിയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അതിനു പിന്നിൽ സ്കൂൾ മാനേജ്മെന്റ് ആണെന്നും, സ്കൂളിന്റെത് രാഷ്ട്രീയ പ്രതികരണം ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് സ്കൂൾ മാനേജ്മെന്റ്. ടി സി യുടെ കാര്യം അറിയിച്ചിട്ടില്ലെന്നും നിയമാവലി അനുസരിച്ചു വരികയാണെങ്കിൽ സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.



Be the first to comment