ബെൽഫാസ്റ്റ് വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപീകരിച്ച നോർത്തേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21ന് വൈകുന്നേരം 5 മണിക്ക് ബെൽഫാസ്റ്റിലെ ബാലി ഹാക്കമോർ സെന്റ് കോൾമിസിൽ ഇടവക ഹാളിൽ നടക്കും.
കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, പ്രശസ്ത പിന്നണി ഗായകൻ മെജോയുടെ നേതൃത്വത്തിൽ ജാസ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, നന്ദന സന്തോഷിന്റെ നൃത്തം, ഡിജെ എന്നിവ കൂടാതെ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നതായി പ്രൊവിൻസ് പ്രസിഡന്റ് പ്രദീപ് ജോസഫ്, അനിൽ പോൾ, ജീമോൻ, ജോബി, സനു പടയാറ്റിൽ, ക്ലിന്റോ, ഡിജോ, സിജു ജോർജ്ജ്, സോജു ഈപ്പൻ, സണ്ണി കട്ടപ്പന എന്നിവർ അറിയിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 1995 ലാണ് വേൾഡ് മലയാളി കൗൺസിൽ ആരംഭിച്ചത്.



Be the first to comment