പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഡി രാജ എം എ ബേബിയുമായി കുടിക്കാഴ്ച നടത്തി. ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികളാണ്. ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക. കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് ഡി രാജ വ്യക്തമാക്കി.
വർഗീയശക്തികളെ പൊരുതി പരാജയപ്പെടുത്താൻ കഴിയുമെന്ന് ശുഭ പ്രതീക്ഷയുണ്ട്. സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി. ധാരണ പത്രം പുനപരിശോധിക്കുന്ന ഉൾപ്പെടെ ചർച്ചചെയ്യും.
ദേശീയ വിദ്യാഭ്യാസ നയത്തെ സിപിഐ പൂർണമായും എതിർക്കുന്നു. സംസ്ഥാന ഘടകങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണും. ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന നിലപാടിൽ മാറ്റമില്ല. ഇക്കാര്യമാണ് എം എ ബേബിയോട് ഉന്നയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് CPIM എന്നും രാജ വ്യക്തമാക്കി.
പ്രശ്നങ്ങളിൽ രണ്ടു പാർട്ടികളുടെയും കേരള നേതാക്കൾ സംസാരിച്ച് തീരുമാനം എടുക്കാൻ ആണ് ധാരണയെന്ന് എം എ ബേബി വ്യക്തമാക്കി. സംസ്ഥാനതലത്തിൽ വിഷയം ആണ് വിഷയം പരിഹരിക്കേണ്ടത്. പി എം ശ്രീ പദ്ധതിയിൽ പറയുന്ന നിരവധി കാര്യങ്ങൾ ഇടതുപക്ഷ ജനാധിപണി കേരളത്തിൽ നിർവഹിച്ചതാണ്.
ഒപ്പു വയ്ക്കുന്നില്ല എന്ന് പറഞ്ഞ് എസ് എസ് കെ ഫണ്ട് കേന്ദ്രം തടഞ്ഞത് കടക്കാനുള്ള മാർഗം എന്ന നിലയിലാണ് എം ഒ യു ഒപ്പുവച്ചത്. ഒപ്പ് വച്ചാൽ നടപ്പാക്കേണ്ടതുണ്ടോ എന്നതിന് ‘ഉഷ’ ഉദാഹരണം. കേരളത്തിൽ ഇത് നടപ്പാക്കിയിട്ടില്ല. പി എം ഉഷ നടപ്പാക്കിയിട്ടും കേരളത്തിൽ വിദ്യാഭ്യാസത്തിൽ വർഗീയവൽക്കരണം നടപ്പാക്കിയിട്ടില്ല. സിപിഐയുമായി ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞു.



Be the first to comment