എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി

എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി. പൗരത്വവുമായി SIR ലിങ്ക് ചെയ്യുന്നു. സാർവത്രിക വോട്ടവകാശത്തിന് എതിരാണ്. ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പാക്കുന്ന SIR ഭരണഘടനാ വിരുദ്ധം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കേരളത്തിൽ എസ്.ഐ.ആർ കൊണ്ടുവരുന്നത് സംശയകരം. SIR നടപ്പിലാക്കാനുള്ള തീരുമാനം സർജിക്കൽ സ്ട്രൈക്കാണ്, ജനാധിപത്യ വിശ്വാസികളെ DYFI അണിനിരത്തുമെന്നും റഹീം വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്നുവന്നിരിക്കുന്നത് ഗുരുതരാരോപണം. ഇതുവരെ യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ തയ്യാറായില്ല. കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.കോൺഗ്രസ് – ബി.ജെ.പി ഡീൽ അനാവരണം ചെയ്തു. കേരളത്തിൽ കെ.സി – ആർ.സി ഡീൽ നടക്കുന്നു. ആർ.സി രമേശ് ചെന്നിത്തല അല്ല, രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തെ പ്രതിപക്ഷ നേതാവ് ലഘൂകരിക്കുന്നുവെന്നും റഹീം വ്യക്തമാക്കി.

മുന്നണിയിൽ അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട്, അത് സത്യമാണ്. ഇടതുമുന്നണിയുടെ അഭിവാജ്യ ഘടകമാണ് സിപിഐ. അത് പരിഹരിക്കാനുള്ള സമയം തരൂ. അവർക്ക് അവരുടെ അഭിപ്രായം പറയാം. അത് പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടതുപക്ഷത്തിനുണ്ട്. വെയ്റ്റ് ആൻഡ് സീ എന്ന് എ.എ റഹീം. പി.എം ശ്രീ ഒപ്പിട്ടത് ശരിയാണ്. ഇതെന്ത് സർക്കാരാണ് എന്ന ബിനോയ് വിശ്വത്തിൻ്റെ ചോദ്യം. ഇതിന് മറുപടി പറയണമെങ്കിൽ താനും മുന്നണി മര്യാദ ലംഘിക്കേണ്ടി വരില്ലെന്നും റഹീം കൂട്ടിച്ചേർത്തു. him

Be the first to comment

Leave a Reply

Your email address will not be published.


*