മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കുപറഞ്ഞു; തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പോലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി.

ഇയാൾ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ.

വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പോലീസിനെ വിളിച്ചത്. എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*