ന്യൂനമർദം ഒഴിഞ്ഞു, കേരളത്തിൻ്റെ ആകാശം തെളിഞ്ഞു; അഞ്ചുദിവസം മഴയില്ല, നാലിന് തുലാവർഷമെത്തും

കാസർകോട്: ന്യൂനമർദങ്ങൾക്കും ചുഴിലിക്കാറ്റിനും ശേഷം കേരളത്തിൻ്റെ ആകാശം തെളിഞ്ഞു. ഇന്ന് മുതൽ അഞ്ചു ദിവസത്തേക്ക് മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ നവംബർ നാലു മുതൽ തുലാവർഷം തിരിച്ചു വരുമെന്നും കേരളത്തിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാലു മുതൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ന്യൂന മർദത്തിൻ്റെ സ്വാധീനത്തിൽ വടക്ക് -കിഴക്കൻ കാറ്റ് (തുലാവർഷം) ദുർബലമായിരുന്നു. അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ രണ്ടു ദിവസം ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒക്ടോബർ ഒന്നുമുതൽ 30 വരെ കേരളത്തിൽ 276 മില്ലി മീറ്റർ മഴ ലഭിച്ചു. ഏഴ് ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ലക്ഷ ദ്വീപിൽ 273.3 ശതമാനം മഴ ലഭിച്ചു. 86അധിക അധിക മഴയാണ് ഇവിടെ ലഭിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ ആണ്, 341.3 ശതമാനം മഴ. 33 ശതമാനം അധിക മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ഇടുക്കി ജില്ലയിലാണ്. 268.3 ശതമാനം മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. അതായത് 25ശതമാനം കുറവാണ് ഇവിടെ അനുഭവപ്പെട്ടത്. മാഹിയിൽ 29ശതമാനം അധിക മഴ ലഭിച്ചു.

kerala monsoon updation

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടായ ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ കാലവർഷ സമാനമായ മഴയായിരുന്നു ലഭിച്ചത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ അതിതീവ്ര ന്യൂനമർദമായി മാറിയിരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കാരണമായത്. ഒരേ സമയം മൂന്നു ന്യൂനമർദങ്ങൾ പോലും ബംഗാൾ ഉൾക്കടിലിലും അറബിക്കടലിലും ഉണ്ടായി. ഇതിനു പിന്നാലെയാണ് ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം മോന്ത ചുഴലിക്കാറ്റായി മാറിയതും.

മണിക്കൂറിൽ 110 ​കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച മോന്ത ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിന് സമീപം തീരം തൊ‌ട്ടത്. അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടത് ഒക്ടോബറിലാണ്. ശക്തി എന്നായിരുന്നു കാറ്റിന് ശ്രീലങ്ക നിർദേശിച്ച പേര്. പിന്നാലെയാണ് മോന്ത ചുഴലിക്കാറ്റിൻ്റെ വരവ്. കാറ്റിന് തായ്‌ലൻഡ് ആണ് ഈ പേര് നിർദേശിച്ചത്.

74 മുതൽ 79 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ശക്തി കുറഞ്ഞ ഒന്നാം വിഭാഗത്തിലാണ്. 96 മുതൽ 110 മൈൽ വരെ വേഗതയുള്ളവയെ രണ്ടിലും 129 മൈൽ വരെ വേഗതയുള്ളവയെ മൂന്നിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 130 മുതൽ 156 മൈൽ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളാണ് നാലാം വിഭാഗത്തിൽ വരുന്നത്. അഞ്ചാം വിഭാഗത്തിൽപ്പെടുന്ന ചുഴലിക്കാറ്റുകൾ ഏറ്റവും വിനാശകാരികളാണ്. ഇവയുടെ വേഗത 157 മൈലിന് മുകളിലായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*