ദാരിദ്ര്യമല്ല അതിദാരിദ്ര്യമാണ് ഇല്ലായ്മ ചെയ്തത് ; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ ദാരിദ്ര്യമല്ല അതിദാരിദ്ര്യമാണ് ഇല്ലായ്മ ചെയ്തതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. നമ്മുടെ കൊച്ചുകേരളം ഇപ്പോൾ ലോകത്തിന് മുന്നിൽ വലിയ കേരളമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ അറുപത്തിയൊൻപതാം ജന്മദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അവിസ്മരണീയമായ ഒരു അഭിമാനമുഹൂർത്തമായി ഇത് മാറിക്കഴിഞ്ഞു.

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ ശേഷം ആദ്യം ചേർന്ന മന്ത്രിസഭായോഗത്തിലെടുത്ത ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് ഒരു സമഗ്രമായ പദ്ധതി നടപ്പിലാക്കുക എന്നത്. അതിനായി ഈ നാലര വർഷത്തിനിടെ മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർമാർ വരെയുള്ളവരും ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് സെക്രട്ടറിമാർ വരെയുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ജനങ്ങളും ഒറ്റകെട്ടായി ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കുകയായിരുന്നു. ഈ പ്രവർത്തനങ്ങളാണ് ഇന്ന് ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന, ചൈനയ്ക്ക് ശേഷം രണ്ടാമത് അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന പ്രദേശമെന്ന ചരിത്ര നേട്ടത്തിലേക്ക് കേരളം എത്തിച്ചേർന്നത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കുറ്റമറ്റ രീതിയിലായിരുന്നു നടപടിക്രമങ്ങൾ. മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചതുമുതൽ അദൃശ്യമായിരുന്നവരുടെ അടുത്തേക്ക് സർക്കാർ എത്തി. വകുപ്പുകളുടെ മതിലുകൾ ഇല്ലാതെയായിരുന്നു പ്രവർത്തനം. കേരളത്തിന്റെ ശക്തമായ പ്രാദേശിക ഭരണസംവിധാനവും അധികാര വികേന്ദ്രീകരണവും ഇല്ലായിരുന്നുവെങ്കിൽ ഇതുപോലെയുള്ള മഹാദൗത്യത്തെ വിജയിപ്പിക്കാൻ നമുക്ക് സാധിക്കിലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*