ത്രസിപ്പിക്കുന്ന റെസ്ലിങ് ആക്ഷൻ; “ചത്ത പച്ച – റിങ് ഓഫ് റൗഡീസ്” ടീസർ പുറത്ത്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE-സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്ത പച്ച – റിംഗ് ഓഫ് റൗഡീസ്ന്റെ ടീസർ പുറത്ത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും അതിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടെയിൻമെന്റാണ് നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയിൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. രമേഷ്, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരോടൊപ്പം എസ്. ജോർജ്, സുനിൽ സിംഗ് എന്നിവരും ഈ നിർമ്മാണ സംരംഭത്തിൽ പങ്കാളികളാണ്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2026 ജനുവരി റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫറർ ഫിലിംസാണ്.

വമ്പൻ റെസ്ലിംഗ് ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ എല്ലാവരും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നും ടീസർ കാണിച്ചുതരുന്നു. പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർഗ്രൗണ്ട് WWE-സ്റ്റൈൽ റെസ്ലിംഗ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.പാൻ-ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസാണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ചത്ത പച്ച. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് PVR ഇനോക്സ് പിക്ചേഴ്സാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. 115-ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനി ദി പ്ലോട്ട് പിക്ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്.

2022-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ഡെഡ്‌ലൈൻ എന്ന ചിത്രത്തിനു ശേഷം ഷിഹാൻ ഷൗക്കത്ത് നിർമ്മിക്കുന്ന ഈ ചിത്രം, മലയാള സിനിമക്ക് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ പിന്തുടർച്ചയിലും സാങ്കേതിക പൂർണതയിൽ ലോക നിലവാരം പുലർത്തുന്നതിലും ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് മ്യൂസിക് ടീമായ ശങ്കർ–ഇഹ്സാൻ–ലോയ് ആണ്. വരികൾ രചിച്ചത് വിനായക് ശശികുമാർ. ടി-സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം – ജോമോൻ ടി. ജോൺ, സുദീപ് ഇളമൻ; എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ; ആക്ഷൻ – കലൈ കിംഗ്സൺ; വസ്ത്രാലങ്കാരം – മെൽവി; മേക്കപ്പ് – റോണക്സ് സേവ്യർ; പശ്ചാത്തല സംഗീതം – മുജീബ് മജീദ്; രചന – സനൂപ് തൈക്കൂടം; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോർജ് എസ്.; ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്; ആർട്ട് – സുനിൽ ദാസ്; സൌണ്ട് ഡിസൈൻ – ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ; സൌണ്ട് മിക്സ് – അരവിന്ദ് മേനോൻ; പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – അരീഷ് അസ്ലം, ജിബിൻ ജോൺ; സ്റ്റിൽ ഫോട്ടോഗ്രഫി – അർജുൻ കല്ലിങ്കൽ; കളറിസ്റ്റ് – ശ്രീക് വാരിയർ; പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്സ്; വിഷ്വൽ ഇഫക്റ്റുകൾ – വിശ്വ എഫ്എക്സ്; ഡിഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്; ആനിമേഷൻ – യുനോയിയൻസ്; ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ – ആർ.പി. ബാല (ആർ.പി. സ്റ്റുഡിയോസ്); മർച്ചൻഡൈസ് പാർട്ണർ – ഫുൾ ഫിലിമി; പി.ആർ.ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ; ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്.

Be the first to comment

Leave a Reply

Your email address will not be published.


*