ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം പ്രകമ്പനംയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് പ്രകമ്പനം പുറത്തിറക്കുന്നത്. യുവതലമുറയെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ചേർന്ന ഒരു ചിത്രമാണെന്ന സൂചനയാണ് മോഷൻ പോസ്റ്റർ നൽകുന്നത്.
ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമ്മാണത്തിൽ പങ്കാളിയാകുന്നതെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. ലളിതമായി കഥ പറഞ്ഞു പോകുന്ന മലയാള സിനിമയോടുള്ള തന്റെ ഇഷ്ടവും കാർത്തിക് സുബ്ബരാജ് തുറന്നു പറഞ്ഞു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.
ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് പ്രകമ്പനം നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. “നദികളിൽ സുന്ദരി” എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ കോമഡി എന്റർടൈനർ ആണ്. ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.
ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് പ്രകമ്പനം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക.
“പണി” എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ പ്രകമ്പനംക്കുള്ള പ്രതീക്ഷകൾ ഏറെയാണ്.
ചിത്രത്തിന്റെ സംഗീതം: ബിബിൻ അശോക്. പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ. വരികൾ എഴുതിയത്: വിനായക് ശശികുമാർ. ഛായഗ്രഹണം: ആൽബി ആന്റണി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് നായർ. എഡിറ്റർ: സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ: സുഭാഷ് കരുൺ. ലിറിക്സ്: വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ. ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ. പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ. സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത). ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻ. DI: രമേശ് സി.പി. VFX: മെറാക്കി. വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ. മേക്കപ്പ്: ജയൻ പൂങ്കുളം. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്. സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



Be the first to comment