മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് 250 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
ആഗോള വിപണിയില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചലനങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിപണി നഷ്ടം നേരിടുമ്പോഴും പൊതുമേഖല ബാങ്ക് ഓഹരികള്‍ തിളങ്ങുകയാണ്. കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടരുന്ന കാഴ്ചയാണ് ഈ ഓഹരികളില്‍ കണ്ടത്. കഴിഞ്ഞയാഴ്ച പൊതുമേഖ ബാങ്ക് ഓഹരികള്‍ അഞ്ചുശതമാനം നേട്ടമാണ് കൈവരിച്ചത്. ഇതിന് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാല്‍ എഫ്എംസിജി, ഐടി ഓഹരികളില്‍ ഉണ്ടായ നഷ്ടമാണ് വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്. മാരുതി സുസുക്കി, ഭാരത് ഇലക്ട്രോണിക്സ്, ടൈറ്റന് കമ്പനി, അദാനി പോര്‍ട്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
അതിനിടെ, രൂപയും നഷ്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില ഉയര്‍ന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്.



Be the first to comment