കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്ന എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും. വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. നമ്മുടെ നാട് സ്റ്റാലിൻ്റെ കാലത്തേക്ക് പോകുന്നു. കേരളത്തിൽ എല്ലാം പി.ആർ പ്രൊപ്പഗണ്ടയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

പെട്ടെന്നൊരു അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. അതിനെ വിമർശിച്ചവർ എല്ലാം പ്ലാനിംഗ് രംഗത്തെ വിദഗ്ധർ. അവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ പലരേയും നാട് കടത്തിയേനെ. ഗവർണ്മിൻ്റിനെ വിമർശിക്കുന്നവരെ ആക്രമിക്കുന്നു. ബുദ്ധി ജീവി ചമയുന്നവർ പരിഹസിക്കുന്നത് കേട്ടില്ല.

സർക്കാർ ജീവിക്കുന്നത് സ്റ്റാലിൻ്റെ കാലത്ത്. എല്ലാവരും ഇവരുടെ പിആർ പ്രൊപ്പഗണ്ടക്ക് കയ്യടിക്കണം. 9 വർഷം നടക്കാത്ത കോൺക്ലേവുകൾ ഇപ്പോൾ നടത്തുന്നു. ഇതെല്ലാം ഇലക്ഷൻ കണ്ടുള്ള നാടകങ്ങൾ. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ ആർ.വി.ജി മേനോനെയും എം.എ. ഉമ്മനെയും നാടുകടത്തിയേനെയെന്നും സതീശൻ വ്യക്തമാക്കി.

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. എല്ലാ കാര്യങ്ങളും അറിയാതെ പോകുന്നത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനാണ്. പി എം ശ്രീയിൽ ഇപ്പോഴാണ് വീഴ്ച പറ്റി എന്ന് പറയുന്നത്. 64000 പേര് സഹായിച്ചതിനെ പ്രതിപക്ഷം എതിർത്തില്ല. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനത്തെ മാത്രമാണ് എതിർത്തത്.

ഇത് പിആർ പ്രൊപ്പഗണ്ട. അതീവ ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണോ കേരളം.ഇത് കള്ളക്കണക്ക്. ഇതിൽ എതിരഭിപ്രായം പറഞ്ഞവരെ സിപിഐഎം സൈബർ സംഘം രൂക്ഷമായി ആക്രമിക്കുന്നു. എം ബി രാജേഷ് മോശമായ വാക്കുകൾ ആണ് പറഞ്ഞത്. അസഹിഷ്ണുതയാണ് ഇവരുടെ മുഖമുദ്ര. ഇത് സ്റ്റാലിന്റെ റഷ്യ അല്ല ജനാധിപത്യ കേരളം. പിആർ പ്രപ്പൊഗണ്ട കേരളത്തിൽ നടക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എസ് ഐ ആർ സത്യസന്ധവും നീതിപൂർവ്വവുമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണം. സർക്കാർ വിളിച്ച സർവ്വകക്ഷി യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*