ന്യൂഡൽഹി: തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് നവംബര്‍ 7 ന്. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് സന്ദീപ് മേത്ത , എന്‍ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക ബെഞ്ച് തിങ്കളാഴ്‌ച (നവംബര്‍ 3) വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. ദേശീയ മൃഗ ക്ഷേമ ബോർഡിനെ കേസിൽ കക്ഷിയാക്കി.
പൊതുസ്ഥാലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ മറുപടി വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് സംസ്ഥാനത്തിന് ഇളവ് നല്‍കി. പകരം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും.
രാജ്യത്തെ ഗുരുതരമായ തെരുവുനായ പ്രശ്‌നത്തില്‍ ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡിനെ കക്ഷി ചേര്‍ക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ വിഷയത്തില്‍ അവരുട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നവംബര്‍ ഏഴ് പുറപ്പെടുവിപ്പിക്കുമെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ കോടതിയുടെ ഉത്തരവില്‍ എന്തെങ്കിലും വീഴ്‌ച വരുത്തിയാല്‍ വീണ്ടും ഇവര്‍ ഹാജരാകേണ്ടി വരുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഒക്ടോബര്‍ 27 ന് കേസ് പരിഗണിക്കുന്നതിനിടെ പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3 ന് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 22 ലെ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നിയമങ്ങള്‍ പാലിക്കാത്തതും സത്യവാങ്മൂലം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ചോദിച്ചു.
ഒക്ടോബർ 27 ന്, ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും വിദേശങ്ങളില്‍ രാജ്യം ‘നിസ്സാരമായി’ കാണിക്കപ്പെടുന്നുണ്ടെന്നും കോടതി പറഞ്ഞു.
പശ്ചിമ ബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) എന്നിവ മാത്രമാണ് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ മറ്റ് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നോട്ടീസ് അയക്കുകയും ചെയ്‌തു.
തെരുവുനായ കേസ് ഇന്ത്യയൊട്ടാകെയുള്ള പ്രശ്നമാണെന്നും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഈ വിഷയത്തില്‍ കക്ഷികളാക്കണമെന്ന് ഉത്തരവിടുകയും ചെയ്‌തു.
എബിസി നിയമങ്ങൾ പാലിക്കുന്നതിനായി മൃഗഡോക്‌ടര്‍മാര്‍, നായ പിടുത്തക്കാര്‍, പ്രത്യേകം പരിഷ്കരിച്ച വാഹനങ്ങള്‍ തുടങ്ങിയവയുടെ പൂര്‍ണമായ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ പാലിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍സിപ്പാലിറ്റിയോട് കോടതി നിര്‍ദേശിച്ചിരുന്നു. എ ബി സി നിയമങ്ങള്‍ ഇന്ത്യയിലുടനീളം ഏകീകൃതമാണെന്ന നീരീക്ഷിച്ച ബെഞ്ച് ഈ വിഷയത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തുകയും ചെയ്‌തു.
ദേശീയ തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റാൽ പേവിഷബാധ ഉണ്ടാകുന്നുവെന്നും പ്രത്യേകിച്ച് കുട്ടികളിൽ, എന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്ന് ജൂലൈ 28 ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.



Be the first to comment