ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി. അസാധാരണ സാഹചര്യത്തിൽ മാത്രമേ ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കു എന്നും കോടതി അറിയിച്ചു.
നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ജയശ്രീ വാദിച്ചത്. ആരോഗ്യസ്ഥിതി മോശമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ എഫ്ഐആറിൽ തനിക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും ഹർജിയിൽ ജയശ്രീ പറഞ്ഞിരുന്നു.
2019ൽ ദ്വാരപാലക ശിൽപത്തിലെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നാണ് പ്രത്യേക അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 2017 മുതൽ 2019 വരെയായിരുന്നു ജയശ്രീ ദേവസ്വം ബോർഡ് സെക്രട്ടറിയായി പ്രവർത്തിച്ചത്. 2020ൽ തിരുവാഭരണ കമ്മീഷനായും പ്രവർത്തിച്ചിരുന്നു.



Be the first to comment