കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് സർപ്രൈസ് സ്ഥാനാർഥിയുടെ സാധ്യത പരിശോധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയായിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാല വി സി നിയമനത്തിനായുള്ള ഗവർണറുടെ ഉത്തരവ് ഒത്തുകളി. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ രക്ഷിക്കാൻ ഗവർണർ ഓരോ ഉത്തരവുകൾ ഇറക്കും. ഗവർണറെയും സർക്കാരിനെയും വിശ്വസിച്ച് ഒന്നും പറയാൻ കഴിയില്ല. ഇ പിയുടെ ആതമകഥയിലും ചെന്നിത്തല പ്രതികരിച്ചു. രണ്ടാമത്തെ ആത്മകഥ അല്ലേ. ആദ്യത്തെ വായിക്കട്ടെ എന്നിട്ട് നമ്മുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മയക്കു മരുന്നിന്റെയും ലഹരിയുടെയും നാടായി മറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള യാത്രയുടെ അടുത്ത ഘട്ടം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലേക്കെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള. ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകള്‍ പിന്നിട്ട ശേഷമാണ് ഇന്ന് കൊച്ചിയില്‍ സമാപിക്കുന്നത്.



Be the first to comment