പട്‌ന: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് കടന്ന് ബിഹാർ. ജനം വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിൽ നിശബ്‌ദ പ്രചാരണം ആരംഭിച്ചു. ശേഷിക്കുന്ന 122 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 11ന് രണ്ടാം ഘട്ടത്തിൽ നടക്കും. നവംബർ 14നാണ് ബിഹാറിൽ വിധി പ്രഖ്യാപിക്കുന്നത്.
നിശബ്‌ദ പ്രചാരണ വേളയിൽ പൊതുയോഗങ്ങൾ, പ്രസംഗങ്ങൾ, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം, സോഷ്യൽ മീഡിയ വഴി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്‌തുതകൾ പ്രചരിപ്പിക്കാതിരിക്കൽ എന്നിവയ്‌ക്ക് കർശന നിരോധനമാണുള്ളത്. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കാനും ശാന്തവും സമാധാനപരവുമായ അന്തരീക്ഷം അനുവദിക്കാനും വേണ്ടി പ്രചാരണങ്ങള്‍ക്ക് ഇലക്ഷൻ കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

Bihar Election Map (ECI)
ആദ്യ ഘട്ടത്തിൽ 1.98 കോടി പുരുഷന്മാരും 1.76 കോടി സ്ത്രീകളും ഉൾപ്പെടെ 3.75 കോടിയിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയേക്കും. 102 ജനറൽ മണ്ഡലങ്ങളും 19 സംവരണ മണ്ഡലങ്ങളും ഉൾപ്പെടെ 121 സീറ്റുകളിലേക്കുള്ള വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ശേഷവും ക്യൂവിൽ നിൽക്കുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും. പ്രശ്‌ന ബാധിത ബൂത്തുകളിൽ വൈകുന്നേരം നാല് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
45,341 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിൽ 36,733 എണ്ണം ഗ്രാമപ്രദേശങ്ങളിലും 8,608 എണ്ണം നഗരപ്രദേശങ്ങളിലുമാണ്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് പോളിങ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.
ആദ്യഘട്ടത്തിൽ നിർണായ മണ്ഡലങ്ങളാണുള്ളത്. തേജസ്വി യാദവിൻ്റെ രഘോപൂർ, സഹോദരൻ തേജ് പ്രതാപ് യാദവ് പുതിയ രാഷ്ട്രീയ സംഘടനയുമായി ഭാഗ്യം പരീക്ഷിക്കുന്ന മഹുവ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപൂർ എന്നിവയിലേക്കും നാളെ വിധിയെഴുതും.
ഗായിക മൈഥിലി താക്കൂർ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന അലിനഗർ, ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ ലഖിസാരായ്, ജെഡിയു പ്രവർത്തകൻ ദുലാർ ചന്ദ് യാദവിൻ്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ശക്തനായ നേതാവ് അനന്ത് സിങ്, ഗുണ്ടാസംഘത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച എംഡി ഷിഹാബുദ്ദീൻ്റെ മകൻ ഒസാമ ഷഹാബ് എന്നിവർക്കും നാളെ നിർണായകമാണ്.
ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജെഡിയു സഖ്യം 125 സീറ്റുകൾ നേടിയപ്പോൾ ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗത്ബന്ധൻ 110 സീറ്റുകൾ നേടിയിരുന്നു. മറ്റ് പാർട്ടികൾ എട്ട് സീറ്റുകളും നേടി. 75 നിയമസഭാ സീറ്റുകളിൽ ആധിപത്യം പുലർത്തിയ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായും മാറിയിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍
- ആലംനഗർ
- ബിഹാരിഗഞ്ച്
- സിംഗേശ്വർ (എസ്‌സി)
- മധേപുര
- സോൻബർഷ (എസ്‌സി)
- സഹർസ
- സിമ്രി ഭക്തിയാർപൂർ
- മഹിഷി
- കുശേശ്വർ ആസ്ഥാൻ (SC)
- ഗൗര ബൗരം
- ബെനിപൂർ
- അലിനഗർ
- ദർഭംഗ റൂറൽ
- ദർഭംഗ
- ഹയാഘട്ട്
- ബഹദൂർപൂർ
- കിയോതി
- ജാലെ
- ഗൈഘട്ട്
- ഔറായി
- മിനാപൂർ
- ബോച്ചഹാൻ (എസ്‌സി)
- സക്ര (എസ്‌സി)
- കുർഹാനി
- മുസാഫർപൂർ
- കാന്തി
- ബരുരാജ്
- പാറൂ
- സാഹേബ്ഗഞ്ച്
- ബൈകുന്ത്പൂർ
- ബറൗലി
- ഗോപാൽഗഞ്ച്
- കുച്ചായിക്കോട്ട് പേജ്
- ഭോർ (എസ്‌സി)
- ഹതുവ
- ശിവൻ
- സിറാദി
- ദരൗലി (എസ്‌സി)
- രഘുനാഥ്പൂർ
- ദാരുണ്ട
- ബർഹാരിയ
- ഗോറിയകോത്തി
- മഹാരാജ്‌ഗഞ്ച്
- എക്‌മ
- മാഞ്ചി
- ബനിയപൂർ
- തരയ്യ
- മർഹൗറ
- ചപ്ര
- ഗാർഖ (എസ്‌സി)
- അമ്‌നൂർ
- പർസ
- സോനെപൂർ
- ഹാജിപൂർ
- ലാൽഗഞ്ച്
- വൈശാലി
- മഹുവ
- രാജ പകർ (എസ്‌സി)
- രാഘോപൂർ
- മഹ്‌നാർ
- പടേപൂർ (എസ്‌സി)
- കല്യാൺപൂർ (എസ്‌സി)
- വാരിസ്‌നഗർ
- സമസ്‌തിപൂർ
- ഉജിയാർപൂർ
- മോർവ
- സരൈരഞ്ജൻ
- മൊഹിയുദ്ദീൻനഗർ
- ബിഭൂതിപൂർ
- റോസറ (എസ്‌സി)
- ഹസൻപൂർ
- ചെറിയ -ബരിയാർപൂർ
- ബച്ച്വാര
- ടെഗ്ര
- മതിഹാനി
- സാഹേബ്‌പൂർ കമാൽ
- ബെഗുസാരായി
- ബഖ്രി
- അലൗലി (എസ്‌സി)
- ഖഗാരിയ
- ബെൽഡൗർ
- പർബത്ത
- താരാപൂർ
- മുൻഗർ
- ജമാൽപൂർ
- സൂര്യഗർഹ
- ലഖിസാരായി
- ഷെയ്ഖ്‌പുര
- ബാർബിഗ
- അസ്‌തവാൻ
- ബിഹാർഷരീഫ്
- രാജ്‌ഗിർ (എസ്‌സി)
- ഇസ്ലാംപൂർ
- ഹിൽസ
- നളന്ദ
- ഹാർനൗട്ട്
- മൊകാമ
- ബർഹ്
- ഭക്തിയാർപൂർ
- ദിഘ
- ബങ്കിപൂർ
- കുമ്രാർ
- പട്‌ന സാഹിബ്
- ഫതുഹ
- ദനാപൂർ
- മാനർ
- ഫുൽവാരി (എസ്‌സി)
- മസൗർഹി (എസ്‌സി)
- പാലിഗഞ്ച്
- ബിക്രം
- സന്ദേശ്
- ബർഹാര
- അർഹ്
- അജിയോൻ (എസ്‌സി)
- തരാരി
- ജഗദീഷ്‌പൂർ
- ഷാപൂർ
- ബ്രഹ്‌മപൂർ
- ബക്‌സർ
- ഡുംറോൺ
- രാജ്‌പൂർ (എസ്‌സി)
ote


Be the first to comment