രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പ്രതികരിച്ച് ബി ഗോപാലകൃഷ്ണൻ. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രം. ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും പരിഹാസം. രാഹുലിന്റെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ ‘വോട്ട് കവർച്ച’ ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീഡിയോയും പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയുടെ കേരളത്തിലെ ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ മുൻപ് മാധ്യമങ്ങളോട് പറഞ്ഞ കാര്യവും രാഹുല്‍ പ്രദര്‍ശിപ്പിച്ചത്.
ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേര്‍ യുപിയിലും ഹരിയാനയിലും വോട്ടര്‍മാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ വാര്‍ത്താസമ്മേളനത്തില്‍ ബി ഗോപാലകൃഷ്ണന്‍ ഓഗസ്റ്റ് 22ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയും രാഹുല്‍ കാണിച്ചത്. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.



Be the first to comment