പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വാസു പ്രതിയാകുന്നതോടുകൂടി മുഖ്യമന്ത്രിയും സിപിഐഎമ്മും മറുപടി പറയാൻ ബാധ്യസ്ഥർ, വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. നിലവിലെ ദേവസ്വം മന്ത്രി വി എൻ വാസവനാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന് കൂട്ട് നിന്നത്. കുറ്റവാളികളെ സർക്കാരും സിപിഐഎമ്മും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതിയും പറയുന്നത്.അന്താരാഷ്ട്ര സംഘത്തിന് പോലും ഈ ഇടപാടിൽ ബന്ധം ഉണ്ടെന്ന സംശയമാണ് കോടതിയ്ക്കുള്ളത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിവിധിയിലൂടെ പുറത്തുവരുന്നത്.ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിക്കണം.ഈ വസ്തുക്കൾക്കരികിൽ എത്തി അവയുടെയെല്ലാം അളവെടുത്ത് അതിന്റെ വ്യജ രൂപങ്ങൾ ഉണ്ടാക്കി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചിട്ടുള്ളത്. ഇനി ഇവയെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണോ ആണ്ഡ്യൂപ്ലിക്കേറ്റ് ആണോ എന്നുള്ളതാണ് പരിശോധനയിലൂടെ തെളിയിക്കേണ്ടത്.

അന്തരാഷ്ട്ര മാർക്കറ്റുകളിൽ അമൂല്യമായ വസ്തുക്കൾ വിൽക്കുന്ന റാക്കറ്റുകൾ ശബരിമലയിൽ ഉണ്ടായിരുന്നുവെന്നും ഇവർക്ക് അമൂല്യമായ വസ്തുക്കളുടെ അടുത്തെത്താനുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം,മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി കെ ജാനുവിന്റെ പേര് എടുത്തു പറയാതെയായിരുന്നു പ്രതിപക്ഷനേതാവ് പ്രതികരണം. മുന്നണി പ്രവേശനത്തിൽ രണ്ടുമൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാകും.കൂടുതൽ പേർ മുന്നണിയിലേക്ക് വരും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നേ വിസ്മയിപ്പിക്കുന്ന തരത്തിൽ ആയിരിക്കും കൂടുതൽ പേർ മുന്നണിയിലേക്ക് വരികയെന്നും വി ഡി സതീശൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*