‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്നും വോട്ടുകൊള്ളയിലൂടെ എങ്ങനെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായെന്ന് രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളുടെ പക്കല്‍ ധാരാളം മെറ്റീരിയലുകള്‍ ഉണ്ടെന്നും ഈ പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെന്‍ സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും – മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തന്റെ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടല്ല. വ്യാജ വോട്ട് , വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുന്നു. ഒരു ബ്രസീലിയന്‍ പൗരന്റെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ചെയ്തത് – അദ്ദേഹം പറഞ്ഞു.

മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ ആക്രമിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ ഒരാള്‍ക്ക് ഒന്നിലേറെ വോട്ടുകള്‍. ബിഹാറിലും അതുതന്നെയാണ് അവര്‍ ചെയ്യാന്‍ പോകുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും ഹരിയാനയിലും വോട്ട് കൊള്ള നടന്നു – രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, ഹരിയാനയില്‍ ഒറ്റ വീട്ടുനമ്പറില്‍ 66 വോട്ടര്‍മാരുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ശരിയാണെങ്കിലും ആസൂത്രിതമായല്ല ഇങ്ങനെ
ഉണ്ടായതെന്ന് സ്ഥിരീകരണം. കൂട്ടുകുടുംബമായി വെവ്വേറെ താമസിക്കുന്നവര്‍ക്ക് എല്ലാം ഒറ്റ വീട്ട് നമ്പര്‍ കിട്ടിയത് ബിഎല്‍ഒക്ക് സംഭവിച്ച പിഴവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*