ലണ്ടന്‍: അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യുകെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, ലേബര്‍ പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ചാന്‍സലര്‍ റെയ്ച്ചലിന്റെ നികുതിവേട്ടയും, അനധികൃത കുടിയേറ്റം തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയവുമാണ് ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഇടിയാന്‍ കാരണം. സര്‍വ്വേയില്‍ 31 ശതമാനം പോയിന്റുകള്‍ നേടി റിഫോം ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും കഴിഞ്ഞയാഴ്ചയില്‍ ലഭിച്ചതില്‍ നിന്നും രണ്ട് പോയിന്റുകള്‍ കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തിലും റിഫോം യുകെയുടെ വേരോട്ടം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനപിന്തുണയില്‍ മൂന്ന് പോയിന്റ് ഇടിഞ്ഞ് ലേബര്‍ പാര്‍ട്ടിക്ക് 18 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. അതേസമയം, കീര്‍ സ്റ്റാര്‍മറിന്റെ വീഴ്ചകള്‍ മുതലെടുത്ത് 19 പോയിന്റുകളോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. അധികാരത്തിലെത്തി 16 മാസങ്ങളില്‍ നിരവധി വീഴ്ചകള്‍ സംഭവിച്ച സര്‍ക്കാരിനെ ജനപിന്തുണ നേടിയെടുക്കുന്നതിനാവശ്യമായ പദ്ധിതികൾ കീര്‍ സ്റ്റാര്‍മര്‍ കൊണ്ടുവരുന്നതിനിടയിലാണ് ഈ പുതിയ റിപ്പോര്‍ട്ട് എത്തുന്നത്.



Be the first to comment