ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റി: വി ഡി സതീശൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവുനായ്ക്കൾ കൂടുതലുളള, ചെറുമഴ പെയ്താൽ പോലും വെളളത്തിൽ മുങ്ങുന്ന സ്ഥലമായി കൊച്ചി മാറിയെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നേടിയെടുത്ത പണംവെച്ചാണ് ഇപ്പോഴത്തെ കോർപ്പറേഷൻ ഭരണസമിതി വികസനം കണ്ടില്ലേ എന്ന് പറയുന്നതെന്നും അഴിമതി മറയ്ക്കാനാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തതെന്നും വി ഡി സതീശൻ ആരോപിച്ചു.

ഡൽഹിയേക്കാൾ കൊച്ചിയെ മലിനമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയെ രാജ്യത്തെ ഏറ്റവും വലിയ പോർട്ട് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കൊച്ചിയെ വികസിപ്പിക്കുമെന്നും ഇപ്പോൾ ലഭിക്കുന്നതിന്റെ 400 ഇരട്ടി നികുതി വരുമാനമാണ് ലക്ഷ്യമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*