ഈ ഭക്ഷണങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിയരുത്, പണി കിട്ടും

അലൂമിനിയം ഫോയിലിന്റെ വരവോടെ യാത്രകൾക്ക് പോകുമ്പോൾ ഭക്ഷണം പൊതിഞ്ഞു കൊണ്ട് പോകാൻ കുറച്ചു കൂടി എളുപ്പമായി. ഭക്ഷണത്തിന്റെ ചൂടും രുചിയും പോകാതെ മണിക്കൂറുകളോളം ഇരിക്കുകയും ചെയ്യും. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പേര് പോലെ അലൂമിനിയം കൊണ്ടാണ് ഈ ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്. ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.

എന്നാൽ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കും. ഇത് അലൂമിനിയം അയോണുകളെ വേർതിരിക്കാൻ കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കും.

അതിനാൽ ഭക്ഷണം നേരിട്ട് അലൂമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലൂമിനിയം ഫോയിൽ പൊതിയുന്നതാണ് സുരക്ഷിതം. കൂടുതൽ സമയം ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ഒഴിവാക്കണം. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.

അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്‌.

  • തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍.
  • ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍.
  • കറികളും അച്ചാറുകളും.
  • ചീസ്, വെണ്ണ.
  • മുട്ട
  • വിനാ​ഗിരി ചേർത്ത ഭക്ഷണങ്ങൾ
  • എരിവുള്ള ഭക്ഷണം
  • ഉരുഴക്കിഴങ്ങ്

ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ

  • സാന്‍ഡ്വിച്ച്.
  • ബ്രെഡ്
  • കേക്കുകളും മഫിനുകളും.
  • റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍.

Be the first to comment

Leave a Reply

Your email address will not be published.


*