കോട്ടയം: കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. കുറിച്ചി സാമിക്കവലയിൽ അന്നമ്മ(80)യുടെ വള മോഷണം പോയി.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അന്നമ്മയുടെ മക്കൾ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. തിരികെ എത്തിയപ്പോൾ കൈയിൽ മുറിവേറ്റ അന്നമ്മയെയാണ് കണ്ടത്. രാവിലെ വീട്ടിലെത്തിയ മോഷ്ടാവ് ഇവരെ അടിച്ചു വീഴ്ത്തി വള കവരുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.



Be the first to comment