വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നു മണിക്ക് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. എസ്എസ്കെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെടും.
പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അറിയിച്ചത്. പി എം ശ്രീ വിവാദത്തിനുശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വന്ദേ ഭാരത് ട്രെയിനില്‍ ഗണഗീതം ആലപിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്.
എസ്എസ്കെ ഫണ്ടായി 92.41 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബാക്കി കുടിശിക കൂടി നല്കുന്ന കാര്യത്തിലാകും ഇന്ന് ചര്‍ച്ചകള്‍ നടക്കുക. കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന എസ്എസ്കെ ഫണ്ട് കിട്ടുന്നതിനായി കൂടി വേണ്ടിയാണ് പിഎം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതെന്ന് മുന്‍പ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചിരുന്നു. പിന്നീട് സിപിഐ കടുത്ത എതിര്‍പ്പുയര്‍ത്തിയ പശ്ചാത്തലത്തില്‍ പി എം ശ്രീയില്‍ ചേരുന്നതില്‍ നിന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പിന്തിരിയുകയായിരുന്നു.
an


Be the first to comment