അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നു; സെനറ്റില്‍ ഒത്തുതീര്‍പ്പ്; പിന്തുണച്ചവരില്‍ എട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍

അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍
സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഷട്ട് ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട് ഡൗണിനാണ് അവസാനമാകുന്നത്.

അടച്ചുപൂട്ടല്‍ ആറാം ആഴ്ചയിലേക്ക് കടന്നതോടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ കടുത്ത പശ്ചാത്തലത്തിലാണ് ഷട്ട് ഡൗണിന് അവസാനമായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം ജനുവരി 31 വരെ നല്‍കുന്ന ബില്ലാണ് ഡെമോക്രാറ്റുകളുടെ ഉള്‍പ്പെടെ പിന്തുണയോടെ സെനറ്റ് അംഗീകരിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിക്കുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുകയും കൂടി ചെയ്യുന്നതോടെ ഷട്ട് ഡൗണ്‍ അവസാനിക്കും. ഇതിന് ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട് ഡൗണ്‍ ചില്ലറ ബുദ്ധിമുട്ടുകളല്ല ജനങ്ങള്‍ക്കുണ്ടാക്കിയത്. സേവനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലാത്തതും പേയ്‌മെന്റുകള്‍ വൈകുന്നതും ജനങ്ങളെ വലച്ചു. ഞായറാഴ്ച 2100 വിമാന സേവനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, എസ്എന്‍എപി പോലുള്ള ഭക്ഷ്യ പദ്ധതികള്‍ തടസപ്പെട്ടു. ഏകദേശം 900,000 ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ഏകദേശം 20 ദശലക്ഷം പേര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*