തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . എല്ലാ കോർപ്പറേഷനുകളിലും ജയിക്കണം എന്നാണുള്ളത് അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോർപ്പറേഷന്റെ സ്വാധീനം വർധിപ്പിക്കും. തൃശൂർ കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കണ്ണൂർ കോർപ്പറേഷൻ തിരികെ പിടിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു.
മുൻ എംഎൽഎയും മുൻ ഡിജിപിയുമെല്ലാം ഒരു വാർഡിൽ ആണ് മത്സരിക്കുന്നത് അല്ലാതെ എല്ലാ കോർപ്പറേഷനുകളും അവർ മത്സരിക്കുന്നില്ലലോ അതാത് സ്ഥലങ്ങളിലെ സ്വാധീനം അല്ലാതെ അതിനപ്പുറം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ ജനകീയ നേതാക്കന്മാരെയാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിപ്പിക്കുന്നത് അല്ലാതെ ഡിജിപിയെ അല്ല. നാട്ടിൽ ജനകീയമായി നിൽക്കുന്നവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ അവർ തിരുവനന്തപുരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും മേയർ സ്ഥാനാർഥികളായി ഒരുപാട് പേരാണുള്ളത് അല്ലാതെ ഒന്നും രണ്ടും പേർ മാത്രമല്ല ഇടതുപക്ഷത്തിനുള്ളതെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



Be the first to comment