കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപതിയിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നല്കിയ പോഷക ആഹാര അടുക്കളയുടെ ഉൽഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഐ സി എച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ പി, പിഡിയാട്രിക് മെഡിസിൻ മേധാവി ഡോ.സിറിൽ റോസാരിയോ, കോട്ടയം സഹകരണ ജോയിൻ്റ് രജിസ്ട്രാർ സലിം പി പി, അസിസ്റ്ററ്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണൻ കെ പി, ഐ സി എച്ച് നഴ്സിംഗ് സൂപ്രണ്ട് ഗിരിജ എം എസ്, ലേ സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.മാന്നാനം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസ് സെബാസ്റ്റ്യൻ ,ഭരണ സമിതിയംഗങ്ങളായ സെബിൻ മാത്യു, വിജയകുമാരി, ഷിനോ മാത്യു, സെക്രട്ടറി എബി ജേക്കബ് തുടങ്ങിയവർ നേതൃത്വം നല്കി.



Be the first to comment