തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ ;ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് ആന്റി ടെററിസ്റ്റ് സ്കോഡിന്റെ പരിശോധന നടക്കുകയാണ്. ഐആർ ബി അവഞ്ചേഴ്സ് 80 സംഘമാണ് പരിശോധന നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവരുടെ ബാഗുകൾ പരിശോധിച്ച ശേഷമാണ് അകത്തേക്ക് വിടുന്നത്.

ഡൽഹിയിലെ സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും ഡൽഹി പോലീസും നിർദ്ദേശം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സുരക്ഷാ വർദ്ധിപ്പിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം രാവിലെ ആരംഭിക്കും. ഐബി ഡയറക്ടര്‍, ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണും. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക കണ്ടെത്തല്‍ വിശദീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*