തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
അതേസമയം സുരക്ഷ ഓഡിറ്റിംഗ് പോലും നടത്താതെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ഉദ്ഘാടനം മാമാങ്കമാണ് പുത്തൂരിലേതെന്ന് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത് പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്.കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടിയോളം രൂപയാണ് പാർക്ക് നിർമ്മാണത്തിനായി ചെലവഴിച്ചത്.



Be the first to comment