തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണം; പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തും, വനംമന്ത്രി

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഈ കാര്യം ഗുരുതരമായി കാണുമെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

സംഭവസ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദി ജി. കൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദി ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ശ്രീ. ജോര്‍ജ്ജി പി. മാത്തച്ചന്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരാണ് സമിതിയംഗങ്ങള്‍. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിയ്ക്കാന്‍ സമിതിയ്ക്ക് നിര്‍ദേശം നല്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്കാനും മന്ത്രി നിര്‍ദേശം നല്കി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*