കോട്ടയം പാലായിൽ അപകടത്തിൽ മരിച്ച റോസമ്മയിലൂടെ അഞ്ച് പേർക്ക് പുതുജന്മം. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കളാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്തത്.
ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. . ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിർത്താതെ പോയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായിരുന്ന റോസമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുകേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി തടിതപ്പാനും ജോർജുകുട്ടി ശ്രമിച്ചിരുന്നു. വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഡെമ്മി പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കിയത്.
ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും. വിശദമായ ചോദ്യം ചെയ്യലിൽ ഡെമ്മിപ്രതി സത്യം പറയുകയായിരുന്നു. സംഭവ സമയത്ത് ഡെമ്മി പ്രതി സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സത്യാവസ്ഥ പോലീസ് അറിഞ്ഞതോടെ യഥാർത്ഥ വാഹന ഉടമ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.



Be the first to comment