ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി, മുൻ പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. എൻ.വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോർട്ടിലുള്ളത്. വാസു കവർച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ പങ്ക് വ്യക്തമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ട് മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനും കുരുക്ക്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും. സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഹാജരാകാൻ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടീസ് നൽകിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം.
അതേസമയം ശബരിമല സ്വർണ്ണ കൊള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഈ സാഹചര്യത്തിൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്
കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റി വെച്ചു.


Be the first to comment