തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി. പാലക്കാട് തരൂർ പഞ്ചായത്ത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മി ആലത്തൂർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ എട്ടാം തീയതി ബന്ധുവായ വ്യക്തിയെയാണ് വിളിച്ചത്.
സിപിഐഎം പ്രവർത്തകർ തന്റെ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സര രംഗത്ത് നിന്ന് പിന്മാറിയില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് ബന്ധുവിനോട് പറഞ്ഞതായും പരാതിയിലുണ്ട്. യുവതി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Be the first to comment