തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നാം ടേമിലേക്കുള്ള കുതിപ്പ് ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്. SIRൽ കേരളമാണ് ഏറ്റവും പിന്നിൽ എന്ന വിവരം വന്നു. BLOമാർ തിരക്ക് പിടിച്ച അവസ്ഥയിയാണ്. SIR മാറ്റി വെക്കാൻ ബിജെപി ഒഴികെ എല്ലാവരും ആവശ്യപ്പെട്ടുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പി എം ശ്രീക്ക് ഒരു കമ്മിറ്റി വച്ചിട്ടുണ്ട്. അതിൽ റിപ്പോർട്ട് വന്നശേഷം ബാക്കി നടപടി സ്വീകരിക്കും. ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഐഎം മാത്രമാണ്. ശബരിമലയിലെ ഒഒരുതരി സ്വർണ്ണം പുറത്ത് പോകില്ല. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിയായാലും നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.



Be the first to comment