ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍ കോടതി തള്ളി. ദ്വാരപാലകപ്പാളികേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം ബോര്‍ഡ് മിനുട്ട്‌സില്‍ ആണ് തിരുത്തല്‍ വരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്‌സില്‍ എഴുതിയത്.അതിനിടെ സ്വര്‍ണക്കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ വാസുവിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*