‘ഏറ്റവും സുഖം എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ?’ വില്ലനായി മമ്മൂട്ടിയും പോലീസായി വിനായകനും എത്തിയാല്‍ എന്താകും കഥ? കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മാരക വില്ലനായിരിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍. ഏറ്റവും കൂടുതല്‍ സുഖം എന്തിനെക്കൊല്ലുമ്പോഴാണെന്ന് അറിയുമോ എന്ന് ചോദിച്ച് മമ്മൂട്ടിയുടെ നിഴല്‍ തെളിയുന്നിടത്ത് നിര്‍ത്തിയിരിക്കുന്ന ട്രെയിലര്‍ കളങ്കാവലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന പ്രതീക്ഷകളെ ഇരട്ടിപ്പിക്കുകയാണ്. പോലീസ് വേഷത്തില്‍ വിനായകന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഈ സിനിമയിലുണ്ടാകുമെന്നും ട്രെയിലര്‍ സൂചന തരുന്നുണ്ട്.

ഡയസ് ഈറെയിലെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഗിബിന്‍ ഗോപിനാഥനും ഒരു സുപ്രധാന വേഷം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. വിനായകന്‍ കേസ് അന്വേഷിക്കുകയും മമ്മൂട്ടി വില്ലനാകുകയും ചെയ്യുമ്പോള്‍ ഇവിടെ ചിലതൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ട്രെയിലര്‍ കണ്ട സിനിമാ പ്രേമികള്‍. ഈ മാസം 27നാണ് ചിത്രം തിയേറ്ററിലെത്തുക.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവല്‍ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍ – ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ് – വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Be the first to comment

Leave a Reply

Your email address will not be published.


*