ദൈനംദിന ജീവിതത്തിൽ എപ്പോഴെങ്കിലും മുറിവുകളോ പരിക്കുകളോ സംഭവിക്കുന്നത് ഒഴിവാക്കാനാകില്ല. ഇത് രക്തം പുറത്തേക്ക് ഒഴുകാനും രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും പഴുതൊരുക്കും. അതുകൊണ്ട് തന്നെ, മുറിവുണ്ടായാൽ അവ തുറന്ന രീതിയിൽ വയ്ക്കാതെ മൂടികെട്ടണം (ഡ്രസ് ചെയ്യണം).
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത നിരവധി സൂക്ഷ്മ രക്തക്കുഴലുകള്‍ നമ്മുടെ ഓരോ ഇഞ്ച് മാംസത്തിലുമുണ്ട്. മുറിവിൽ നിന്ന് സാവധാനത്തില്‍ രക്തം പൊടിഞ്ഞുവരികയാണ് ഈ സൂക്ഷ്മരക്തക്കുഴലുകള്‍ മുറിഞ്ഞാലുണ്ടാകുന്നത്. ചെറിയ രക്തക്കുഴലുകൾ മുറിഞ്ഞ രക്തസ്രാവമാണെങ്കിൽ രക്തം തുള്ളിയായി ഊറിവരുന്നതു കാണാം. അൽപസമയം കൊണ്ടതു നിൽക്കുകയും ചെയ്യും. ഇത്തരം മുറിവുകൾ നന്നായി വൃത്തിയാക്കി കെട്ടിവച്ചാൽ മതി.
എന്നാൽ ധമനികൾക്കും സിരകൾക്കും മുറിവേറ്റൽ ഇത്തരത്തിലായിരിക്കില്ല, സിരകളിൽ മിക്കതും ചര്‍മത്തിന് തൊട്ടു താഴെയാവും ഉണ്ടാവുക. മുറിവിന് അൽപം ആഴം കൂടിയാൽ ഇവ മുറിയാനുള്ള സാധ്യതയുണ്ട്. മുറിവിൽ നിന്ന് തുടർചയായി രക്തമൂറുന്നത് ഇതിന്റെ ലക്ഷണമാണ്. രക്തത്തിന് ഇരുണ്ട ചുവപ്പുനിറമായിരിക്കും. ഇത്തരം രക്തസ്രാവം നിയന്ത്രിക്കാൻ മുറിവിന്റെ മേൽ വൃത്തിയുള്ള തുണി കൊണ്ടു പത്തു മിനിറ്റു നന്നായി അമർത്തിപ്പിടിക്കുക. ഇതിനിടയിൽ രക്തസ്രാവം മൂലം തുണി കുതിർന്നാൽ ആ തുണി മാറ്റാതെ അതിന് മുകളിലൂടെ കൂടുതൽ തുണികൾ വച്ചു മർദം തുടരണം. മിക്കവാറും അഞ്ച് മുതൽ എട്ട് മിനിറ്റുകൊണ്ടു രക്തം കട്ടപിടിച്ച് രക്തസ്രാവം നിൽക്കും.
ധമനികളിൽ നിന്നുള്ള രക്തസ്രാവം ഗുരുതരമാണ്. വളരെ ആഴത്തിലുള്ള മുറിവുകളാണ് ധമനികളെ ബാധിക്കുന്നത്. ഹൃദയത്തില്‍ നിന്ന് നേരിട്ടുവരുന്ന രക്തമായതിനാല്‍ ഹൃദയത്തിന്റെ ഓരോമിടിപ്പിനും അനുസരിച്ചാണ്, മുറിഞ്ഞ ധമനിയിലൂടെ രക്തം പുറത്തുചാടുന്നത്. മാംസത്തിന്റെ ആഴത്തിലൂടെയാണ് ധമനികൾ കടന്നു പോകുന്നത്, എന്നാൽ ചില സ്ഥലങ്ങളിൽ അവ വലിയ അസ്ഥികളോട് ചേര്‍ന്നിരിക്കുന്നു. ഇങ്ങനെ അസ്ഥിസാമീപ്യമുള്ള മിക്കസ്ഥലങ്ങളിലും ചര്‍മത്തിലൂടെ ധമനിയെ തൊട്ടറിയുകയും ചെയ്യാം. ഈ സ്ഥലങ്ങളിലെ ചെറിയമുറിവുകള്‍ പോലും ധമനിയെ നേരിട്ടുബാധിച്ചേക്കാം അതിനാല്‍ അപകടം വർധിക്കാം.
ഇത്തരം രക്തസ്രാവം നിയന്ത്രിക്കുന്നതിന് കൂടുതൽ മർദത്തിൽ മുറിവിനു മേൽ വൃത്തിയുള്ള ഏറെ തുണികൊണ്ടു അമർത്തിപ്പിടിക്കണം. സ്വയം ചികിത്സ ഈ സാഹചര്യത്തിൽ ആപത്താണ്, പിന്നീട് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. മുറിവിന്റെ വലിപ്പത്തിനനുസരിച്ചുള്ള പ്രതീക്ഷയില്‍ കവിഞ്ഞ രക്തസ്രാവം കണ്ടാല്‍ ധമനിയോ, വലിപ്പമുള്ള ഏതെങ്കിലും സിരയോ മുറിഞ്ഞതായി സംശയിക്കാം.
മുറിവു പരിചരിക്കുമ്പോൾ
- ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. സാധാരണ മുറിവാണെങ്കില്‍ മുറിവ് നന്നായി കഴുകി, തുടർന്നു വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ചു തുടച്ച ശേഷം ഡെറ്റോൾ പോലുള്ള അണുനാശക ദ്രവ്യങ്ങൾ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നത് മുറിവു വേഗം ഉണങ്ങാന്‍ സഹായിക്കും.
- രക്തസ്രാവം നിൽക്കുന്നതു വരെ മുറിവിനു മീതെ മര്‍ദം സ്ഥിരമായി പ്രയോഗിക്കണം. മുറിവിലിരിക്കുന്ന രക്തക്കട്ട എടുത്ത് കളയാന്‍ ശ്രമിക്കുകയുമരുത്.
- ഉണങ്ങിയ ശുചിത്വമുള്ള കോട്ടൻ അല്ലെങ്കിൽ തുണി ഉപയോഗിച്ചു വേണം മുറിവു ഡ്രസ് ചെയ്യാം.
- മുറിഞ്ഞ ശരീരഭാഗം താഴ്ന്നിരുന്നാല്‍, മുറിവിലൂടെയുള്ള രക്തസ്രാവം കൂടും. അതിനാല്‍ ആ ഭാഗം അല്‍പം ഉയര്‍ത്തിപിടിക്കുന്നത് രക്തസ്രാവം തടയാന്‍ സഹായിക്കും.



Be the first to comment