രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫലസൂചനകൾ എട്ടരയോടെ. എക്സിറ്റ് പോളുകളിൽ പ്രതീക്ഷ അർപ്പിച്ച് എൻഡിഎ. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകൾക്ക് അർദ്ധസൈനികരുടെ സുരക്ഷാ വിന്യാസം.
എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്.
വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭമെന്ന ആർജെഡി നേതാവ് സുനിൽ കുമാർ സിങ്ങിന്റെ പരാമർശത്തിൽ വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രംഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം.



Be the first to comment